KeralaLatest NewsNews

പത്രത്തിലും ടിവിയിലും വരുന്ന വാര്‍ത്തകള്‍ പൊതുജനം വിശ്വസിക്കാത്തതിന്റെ കാരണം മറ്റൊന്നുമല്ല; വിമർശനവുമായി കെ. സുരേന്ദ്രൻ

കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരെ കോഴിക്കോട് പ്രതിഷേധം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പത്രത്തിലും ടിവിയിലും വരുന്ന വാര്‍ത്തകള്‍ പൊതുജനം വിശ്വസിക്കാത്തതിന്റെ കാരണം മറ്റൊന്നുമല്ല. ഇവരൊക്കെയാണ് അത് എഴുതിവിടുന്നത് എന്നുള്ളത് കൊണ്ടാണ്. ഇടതുമാധ്യമപ്രവര്‍ത്തകരും ജിഹാദി മാധ്യമപ്രവര്‍ത്തകരും കോഴിക്കോട്ടെ രണ്ടു ഡിഫി പ്രവര്‍ത്തകരെ തീവ്രവാദക്കേസ്സില്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ വെള്ളപൂശാനും നിരപരാധികളാക്കാനും ആവുന്നത്ര പരിശ്രമിക്കുന്നത് നാം കണ്ടതാണ്. അന്ന് അതിവൈകാരികമായി റിപ്പോര്‍ട്ടിംഗ് നടത്തിയ ഇതേ സംഘം സ്വന്തം പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് കേസ്സ് എന്‍ഐഎയ്ക്കു വിട്ടതിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന മൻമോഹൻ സിങ്; വീഡിയോ പുറത്തുവിട്ട് ബിജെപി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇടതുമാധ്യമപ്രവർത്തകരും ജിഹാദി മാധ്യമപ്രവർത്തകരും കോഴിക്കോട്ടെ രണ്ടു ഡിഫി പ്രവർത്തകരെ തീവ്രവാദക്കേസ്സിൽ അറസ്റ്റ് ചെയ്തപ്പോൾ അവരെ വെള്ളപൂശാനും നിരപരാധികളാക്കാനും ആവുന്നത്ര പരിശ്രമിക്കുന്നത് നാം കണ്ടതാണ്. അന്ന് അതിവൈകാരികമായി റിപ്പോർട്ടിംഗ് നടത്തിയ ഇതേ സംഘം സ്വന്തം പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ്‌ കേസ്സ് എൻ. ഐ. എയ്ക്കു വിട്ടതിനെക്കുറിച്ച് ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. ഗുരുതരമായ ദേശദ്രോഹക്കേസ്സാണെന്നു പറഞ്ഞാണ് പിണറായിയുടെ പൊലീസ് കേസ്സ് കേന്ദ്രത്തിന് കൈമാറിയത്. പൗരത്വനിയമഭേദഗതിയിൽ വികാരം കൊള്ളുന്നവരും കൊള്ളിക്കുന്നവരും കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസ്സിൽ സി. പി. എം പാസ്സാക്കിയ പ്രമേയത്തിൽ ബഗ്ളാദേശിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട കാര്യം മറന്നുപോയോ? പ്രമേയത്തിൽ ബംഗ്ളാദേശി മുസ്ളീങ്ങൾക്ക് പൗരത്വം കൊടുക്കണമെന്ന് പറഞ്ഞിട്ടുമില്ല. പത്രത്തിലും ടി. വിയിലും വരുന്ന വാർത്തകൾ പൊതുജനം വിശ്വസിക്കാത്തതിന്റെ കാരണം മറ്റൊന്നുമല്ല ഇവരൊക്കെയാണ് അത് എഴുതിവിടുന്നത് എന്നുള്ളതുകൊണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button