Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഇവര്‍ക്കെങ്ങനെ മനുഷ്യാവകാശം ലഭിക്കും? പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ഗൗതം ഗംഭീര്‍

ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഗംഭീര്‍ രംഗത്തെത്തിയത്.പൊലീസുകാരെ ക്രുരമായി വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ആണ് ഗംഭീര്‍ പങ്കുവച്ചത്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിച്ച്‌ വരികെയാണ്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ ആകുലനാകുകയാണ് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊലീസുകാരെ ആക്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഗംഭീര്‍ രോഷപ്രകടനം നടത്തിയത്.

ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഗംഭീര്‍ രംഗത്തെത്തിയത്.പൊലീസുകാരെ ക്രുരമായി വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ആണ് ഗംഭീര്‍ പങ്കുവച്ചത്. കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ ഷെഹ്‌സാദ് ഖാന്‍ പത്താനെ കസ്റ്റഡിയിലെടുത്ത ശേഷം ആക്രമണം നടത്താന്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതിഷേധക്കാരെ ഓടിക്കാന്‍ എത്തുന്ന പൊലീസുകാര്‍ അവിടെ ഒറ്റപ്പെട്ടു പോകുന്നു.

തുടര്‍ന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അവരെ മാരകമായ കല്ലെറിയുന്നവും വീഡിയോയില്‍ കാണുന്നുണ്ട്. ഇരുപത്തിയാറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മനുഷ്യാവകാശ പോരാളികളും ബോളിവുഡിലെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്നവരും കപട ലിബറല്‍ മാധ്യമപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയില്‍ പോയി പൊലീസുകാര്‍ക്ക് മനുഷ്യാവകാശമുണ്ടോ ഇല്ലയോ എന്നൊരു റഫറണ്ടം തേടണമെന്നാണ് ഗംഭീര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button