ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി യു.പിയില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 62 പേരെ അറസ്‌റ്റ് ചെയ്‌തു. പ്രതിഷേധത്തില്‍നിന്നും പ്രകടനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് മൂവായിരത്തോളംപേര്‍ക്കു നോട്ടീസ് നല്‍കിയെന്നും ഡി.ജി.പി: ഒ.പി. സിങ് അറിയിച്ചു.പോലീസിന്റെയും റാപ്പിഡ് ആക്‌ഷന്‍ ഫോഴ്‌സിന്റെയും കൂടുതല്‍ ബറ്റാലിയനുകളെ വിന്യസിച്ചിട്ടുണ്ട്.
മീററ്റ്, അലിഗഢ്, വരാണസി, പ്രയാഗ്‌രാജ് തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്നാണ് ആളുകളെ അറസ്‌റ്റ് ചെയ്‌തത്. പ്രകോപനപരമായ ലഘുലേഖകള്‍ വിതരണംചെയ്‌തതിനാണു മീറ്ററ്റില്‍നിന്നു മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തതെന്നും ഡി.ജി.പി. പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയെന്നാരോപിച്ചു ലഖ്‌നൗവില്‍ മൂന്നുപേരെയും അറസ്‌റ്റ് ചെയ്‌തു.വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്‌ഥാനത്തുടനീളം 144 പ്രഖ്യാപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് കലാപകാരികൾ; ബസുകൾ കത്തിച്ചു
സംഘര്‍ഷത്തിനിടെ മംഗളൂരുവില്‍ രണ്ടുപേർ വെടിയേറ്റു മരിച്ചു.മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കൾ അക്രമാസക്തരാകുകയും പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. നിരവധി പോലീസുകാർക്കും പരിക്കേറ്റു. കണ്ണീർ വാതകവും മറ്റും പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെ ആയതോടെയാണ് പോലീസ് വെടിവെച്ചത്.
Post Your Comments