ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് അക്രമം അഴിച്ചുവിട്ട് കലാപകാരികൾ. പൊതുമുതലുകൾ നശിപ്പിക്കും വിധത്തിൽ അക്രമങ്ങൾ തുടരുകയാണ്. പ്രതിഷേധിക്കാനെന്ന പേരിൽ ഒത്തുകൂടിയവർ ഉത്തർപ്രദേശിൽ ബസുകൾ കത്തിച്ചു . യു പിയിലെ സംഭലിലാണ് കലാപകാരികൾ രണ്ട് ബസുകൾ കത്തിച്ചത്. ട്രാൻസ്പോർട്ട് ബസാണ് കത്തിച്ചത്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലർ പ്രതിഷേധിക്കാനെന്ന പേരിൽ ഒത്തുകൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധത്തിലാണ് റോഡിൽ ഉപരോധം ഉണ്ടാക്കിയത് .അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗതം വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, പൗരത്വ നിയമ ഭേദഗതി ബില്ലിനെ മറയാക്കി വർഗ്ഗീയ കലാപം ആഹ്വാനം ചെയ്‌ത ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് ഇന്ന് പൊലീസ് പിടിയിലായി. ആസാമിലെ വിവിധ മേഖലകളില്‍ കലാപം അഴിച്ചുവിട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിനുള്‍ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. രാജ്യമാകെ കലാപം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമാണ് ഇതോടെ പുറത്തുവന്നത്.
കഴിഞ്ഞ ആഴ്ച പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 190 പേരെ ആസാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 3000ത്തോളം പേരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments