Latest NewsIndia

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബെംഗളൂരു ഡിസിപി ദേശീയഗാനം ആലപിച്ചു, കൂടെ ആലപിച്ചു പ്രതിഷേധക്കാരും: വീഡിയോ വൈറൽ

ബെംഗളൂരു ടൗൺഹാളിൽ പങ്കെടുത്ത പ്രതിഷേധക്കാരുമായി ഡിസിപി സംസാരിച്ചു. അവർ പോകാൻ വിസമ്മതിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു.

ബെംഗളൂരു: നഗരത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്താൻ ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാണെത്തിയ ബെംഗളൂരു (സെൻട്രൽ) ഡിസിപി ചേതൻ സിംഗ് റാത്തോഡ് അവർക്കൊപ്പം ദേശീയഗാനം ആലപിച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ബെംഗളൂരു ടൗൺഹാളിൽ പങ്കെടുത്ത പ്രതിഷേധക്കാരുമായി ഡിസിപി സംസാരിച്ചു. അവർ പോകാൻ വിസമ്മതിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു.

 കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരുടെ ഇടയിലേക്കാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചേതന്‍ ഇറങ്ങിച്ചെന്നത്. തുടര്‍ന്ന് മൈക്കിലൂടെ പ്രതിഷേധക്കാരോട് ശാന്തരാകാന്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട സ്വഭാവത്തിന് ഒരു പ്രത്യേകതയുണ്ട്. അതില്‍ ചില തെമ്മാടികളുടെ വികാരത്തിനനുസരിച്ച്‌ ആ കൂട്ടം പെട്ടന്ന് അക്രമാസക്തമായി മാറും. അത് നിയമലംഘനത്തില്‍ കലാശിക്കും.

നിങ്ങളുടെ കൂട്ടത്തില്‍ ചിലപ്പോള്‍ അത്തരം ഒരു തെമ്മാടി ഒളിച്ചിരിക്കുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ അയാളെ കണ്ടെത്തണം സ്വയം കൈകാര്യം ചെയ്യണം. മനസ്സിലായോ, ചേതന്‍ പ്രതിഷേധക്കാരോടായി പറഞ്ഞു. തുടര്‍ന്ന് താന്‍ ഒരു ഗാനമാലപിക്കാം. നിങ്ങളേല്ലാവരും അത് ഏറ്റുപാടണം.

പ്രതിഷേധക്കാരോട് സംസാരിച്ച ഡിസിപി ചേതൻ സിംഗ് റാത്തോഡ്, തന്നെ വിശ്വസിച്ചാൽ തന്നോടൊപ്പം പാടാൻ പ്രതിഷേധക്കാരോട് പറഞ്ഞു. ഇത്രയും പറഞ്ഞു കൊണ്ട് ഡിസിപി പാടിയത് ദേശീയ ഗാനമായിരുന്നു. എല്ലാവരും ചേർന്ന് ഒപ്പം ദേശീയ ഗാനം പാടുകയും അതിന് ശേഷം എല്ലാ പ്രതിഷേധക്കാരും പ്രതിഷേധ സ്ഥലം വിടുകയുമായിരുന്നു. അതെ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കർണ്ണാടകയിലെ തെക്കൻ നഗരങ്ങളിൽ പ്രതിഷേധം ഉയർന്നു. പ്രകടനങ്ങൾ അക്രമാസക്തമായി.

വെടിവെപ്പ് മൂലം രണ്ടു പേര് കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് കർണാടകയിലെ ബെംഗളൂരുവിൽ കർഫ്യൂ ഏർപ്പെടുത്തി..പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മംഗളൂരുവിൽ അക്രമാസക്തമായതിനെത്തുടർന്ന് വ്യാഴാഴ്ച നടന്ന പോലീസ് വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button