ചെന്നൈ: ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് എന്നിവരുടെ അറസ്‌റ്റില്‍ രോഷം പ്രകടിപ്പിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമചന്ദ്രഗുഹയെയും യോഗേന്ദ്രയാദവിനെയുംപോലെ ചിന്തിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നവരെ അറസ്‌റ്റുചെയ്‌ത് സത്യഗ്രഹത്തിന് തീകൊളുത്തുന്ന സര്‍ക്കാരിന്റെ വിഡ്ഢിത്തത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അതേസമയം അവരുടെ സുരക്ഷയെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു. നിങ്ങളോടൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും കമൽഹാസൻ വ്യക്തമാക്കി.
Read also: മറ്റുള്ളവരുടെ തിരക്കഥ നോക്കി ജീവിതത്തിൽ അഭിനയിക്കരുതെന്ന് കെ സുരേന്ദ്രൻ
അതേസമയം പൗരത്വനിയമഭേദഗതിക്കെതിരേ ഡല്‍ഹിയിലെയും യു.പി.യിലെയും കാമ്പസുകള്‍ തുടക്കമിട്ട പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. വിവിധയിടങ്ങളില്‍ പ്രതിപക്ഷനേതാക്കളടക്കം ഒട്ടേറെപ്പേര്‍ കസ്റ്റഡിയിലായി. പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. സമരവും സംഘര്‍ഷവും കനത്തതോടെ, വ്യാഴാഴ്ചരാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
I applaud with glee at the stupidity of the government for stoking the fire of Satyagraha by arresting the thinking and questioning minds of India like @Ram_Guha & @_YogendraYadav .
Yet I am concerned for their safety. India stands with you.
— Kamal Haasan (@ikamalhaasan) December 19, 2019
Post Your Comments