Latest NewsNewsSaudi ArabiaGulf

വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് പത്തം ക്ലാസ് വിദ്യാർത്ഥികളായ മുംബൈ സ്വദേശി ശർമയുടെ മകൻ ക്രിഷ് ശർമ (15), ഡൽഹി മുസാഫർ നഗർ സ്വദേശി അബ്ദുല്ലയുടെ മകൻ മോയിൻ അബ്ദുല്ല (15) എന്നിവരാണ് മരിച്ചത്.

Also read : സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികൾ മരിച്ചു

ജുബൈൽ നേവൽ ബേസിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം. സ്കൂളിൽ പോകാതിരുന്ന ക്രിഷ് അടുത്ത വീട്ടിലെ കാറെടുത്ത് സുഹൃത്ത് മോയിനൊപ്പം പുറത്തു പോയതായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തി നിയമനടപടികൾ പൂർത്തിയാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button