ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്പോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എന്റെ അച്ഛന് കരുതുന്നത് ഞാന്‍ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ലല്ലോ ഞാന്‍ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണെന്ന്. പെൺകുട്ടിയുടെ മറ്റൊരു കൈയിൽ ഉണ്ടായിരുന്ന പോസ്റ്ററില്‍ എഴുതിയിരുന്ന വാചകമാണിത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
Read also: പൗരത്വ ബിൽ പ്രതിഷേധം, മംഗളുരുവിൽ രണ്ടു പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് സമരത്തിനിടെ പൂക്കള്‍ കൈയിലേന്തി മുദ്രാവാക്യം വിളിച്ചത്. പാട്ട് പാടിയും നൃത്തം ചെയ്തും സര്‍ക്കാരിനെതിരേ ആസാദി മുദ്രാവാക്യം മുഴക്കിയുമുള്ള പ്രതിഷേധത്തിനിടെയാണ്, പ്രതിരോധിക്കാന്‍ നിന്ന പോലീസുകാര്‍ക്ക് സമരക്കാര്‍ റോസാ പുഷ്പങ്ങള്‍ നല്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
pic of the day!
a protestor gifting flower to a delhi policeman after being beaten brutally by police the previous day. this is the real India??#CAA_NRC #CAAProtest #Delhi #DelhiPolice pic.twitter.com/8aWTWELayQ
— Pardeep Nain (@pnain19) December 19, 2019
Danda pada, gulaab khila… Aur dhulai Karo, Kamal bhi khilega…
Protestors offering flowers to Delhi police. pic.twitter.com/WikbsyiXrv
— Deepankar Chatterjee (@deecee_quips) December 19, 2019
Post Your Comments