എറണാകുളം: ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസുകാർ ചേർന്ന് ടിടിഇ യെ മർദ്ദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ രണ്ടു പോലീസുകാര്‍ യാത്ര ചെയ്യുകയായിരുന്നു. ഇവർക്ക് ഒപ്പം കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുകയായിരുന്ന പ്രതികളും ഉണ്ടായിരുന്നു. ടിക്കറ്റ് ഇല്ലാത യാത്ര ചെയതത് ചോദ്യം ചെയ്ത ടിടിഇ യെ ഇരുവരും ചേർന്ന് മര്‍ദ്ദിച്ചു. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ ട്രെയിനിലെ ടിടിഇ ആയ സതീന്ദ്ര കുമാര്‍ മീണയ്ക്ക് പരിക്കേറ്റു. ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാരെ എറണാകുളം റെയില്‍വേ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതികളുമായാണ് രണ്ട് പോലീസുകാര്‍ ട്രെയിനില്‍ കയറിയത്. ഇതിനിടെ ടിക്കറ്റ് പരിശോധിക്കാന്‍ എത്തിയ ടിടിഇ പോലീസുകാരോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ട്രെയിൻ ടിക്കറ്റ് കൈവശം ഇല്ലാതിരുന്ന പോലീസുകാര്‍ ടിടിഇയുമായി വാക്കു തര്‍ക്കം ഉണ്ടാക്കുക ആയിരുന്നു. തുടർന്ന് ടിടിഇയെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് റെയിൽവേ പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
Post Your Comments