പ്രധാനമന്ത്രി മോഡിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ ടിനി ടോം. മാപ്പ് പറഞ്ഞ് ലൈവ് വിഡിയോ ഇട്ടെങ്കിലും പ്രശനത്തിന് പരിഹാരം ആയിട്ടില്ല. വാട്സാപ്പ് വഴിയും ഇപ്പോൾ ടിനി ടോമിനെ ലക്ഷ്യമാക്കി സൈബർ അക്രമണം തുടരുകയാണ്. വിവാദമായ ഫേസ്ബുക്ക് പോസ്റ്റുകൾ വഴി പ്രസിദ്ധനായ പന്തളം ശ്രീജിത്താണ് ടിനി ടോമിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പും ശ്രീജിത്ത് പുറത്ത് വിട്ടിട്ടുണ്ട്.
വിവാദത്തിൽ ടിനി ടോമിനെ കോടതി കയറ്റുമെന്നും ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും ശ്രീജിത്ത് പന്തളം പറയുന്നു. ടിനിയെ കൂടാതെ ഈ വിഷയത്തിൽ കേന്ദ്രഗവൺമെന്റിനെ വിമർശിക്കുന്ന മറ്റു താരങ്ങൾക്കെതിരെയും ശ്രീജിത്ത് സംസാരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത തന്നെ വെറുതെ വിടണമെന്ന് ടിനി ടോം പറയുന്നുണ്ട്. എന്നാൽ തെറ്റാണ് താരം ചെയ്തതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ശ്രീജിത്ത് പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് താരത്തിന്‍റെ ഫേസ്ബുക്കിൽ കമന്‍റുകൾ കൊണ്ട് നിറഞ്ഞത്. രൂക്ഷ വിമർശനമാണ് കമന്‍റുകളിൽ കൂടി ഉയർത്തിയത്. പോസ്റ്റ് പിൻവലിച്ച് താരം ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നെങ്കിലും രക്ഷയില്ലാത്ത അവസ്ഥയാണ്.
https://www.facebook.com/ThinkOverKerala/videos/595144744583454/
Post Your Comments