KeralaLatest NewsNews

നഴ്‌സിന്റെ തലയില്‍ വിഷപാമ്പ് വീണു; പാമ്പ് ഭീഷണിയില്‍ വൈക്കം താലൂക്ക് ആശുപത്രി

വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന്റെ തലയില്‍ വിഷ പാമ്പ് വീണു. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടി. വനിതാ വാര്‍ഡിനോട് ചേര്‍ന്നുള്ള നഴ്‌സ് റൂമിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ നിന്നാണ് വിഷപാമ്പ് വീണത്. ആശുപത്രി അധികൃതര്‍ പാമ്പിനെ പിടികൂടാന്‍ വാവാ സുരേഷിന്റെ സഹായം തേടി. തകര്‍ന്ന് ചിതല്‍ കയറിയ നഴ്‌സ് റൂമിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് കരിപ്പാടം സ്വദേശിയായ നഴ്‌സിന്റെ തലയില്‍ അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് വീണതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. അലറിവിളിച്ച് നഴ്‌സ് പുറത്തേക്കോടി.

നഴ്‌സിന്റെ കരച്ചില്‍ക്കേട്ട് സമീപത്തെ വാര്‍ഡില്‍ നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ഓടിയെത്തി. പിന്നീട് പാമ്പിനായുള്ള തിരച്ചില്‍. നിലത്തെത്തിയ പാമ്പ് ഭിത്തിയിലെ വിടവുകളിലൊന്നില്‍ അഭയം തേടി. പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വനിതാ വാര്‍ഡ് അടച്ചുപൂട്ടി രോഗികളെ നാലാം വാര്‍ഡിലേക്കും മാറ്റി. മാസങ്ങള്‍ക്ക് മുന്‍പ് രോഗിയുടെ കട്ടിലിലില്‍ പാമ്പ് വീണിരുന്നു. ജീര്‍ണാവസ്ഥയിലായ ആശുപത്രി കെട്ടിടത്തില്‍ മറ്റു വാര്‍ഡുകളിലും വിഷപാമ്പുകളുടെ ഭീഷണിയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ വാര്‍ഡടക്കമുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button