മലയാളികളായ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പണറായി വിജയൻ കത്തയച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ചില ശക്തികൾ കായിക ആക്രമണം നടത്തുന്ന വാർത്തകളും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന ഗവൺമെന്റിനും അതേ വികാരമാണ്. അത്തരം അക്രമണങ്ങൾ തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ചും പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിൽ കേരളം മുന്നിൽ തന്നെയുണ്ടാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2699322380159575/?type=3&__xts__%5B0%5D=68.ARC4QDIxmhEQadI6iJju0dZXBhiEdAHv3XA7np8UYszjvT26obN8fagDvrBDV-e5etpcSjIPfJsvxz97I0mvsWsYkdJQeN33jNhGQ-maLwcMkSTWNQJzfzumcICWHBwZ0tYG5-djoRudaEdNSS7n0w7pa5v4YLVaHpxAybQJuA0qdePuTSSRCaupjwQXGVbM_OhJqi392Xhna_5TGnA8MJyNiD0ZreTVeftj7AaCLCScZDNiag8rmG21aPnZZs0iofgVuSYFj3b7QbrfNshEiYThsI0rQvQVkukXTAb14KPvPZAXYGDXa8FRa5QdWs3z3MLIPz50xO4i2z-Jxc_tvqvoPg&__tn__=-R
Post Your Comments