കാലിഫോര്‍ണിയ: ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ യുവാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നവവരനെ ബാറ്റ് കൊണ്ടടിച്ചുകൊന്നു. കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മണിക്കുറുകള്‍ക്ക് ശേഷമാണ് വരനെ യുവാക്കള്‍ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു അക്രമ സംഭവങ്ങള്‍ നടന്നത്. വിവാഹ സത്കാരം നടക്കുമ്പോള്‍ ചടങ്ങില്‍ അതിക്രമിച്ച് കടന്ന രണ്ട് യുവാക്കളെ വരന്‍ ജോയി പുറത്താക്കിയിരുന്നു. തുടര്‍ന്ന് വിവാഹ സത്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പേയതിന് ശേഷം പ്രതികള്‍ തിരികയെത്തുകയും ജോയിയുമായി തര്‍ക്കിക്കുകയും കൈയ്യേറ്റമുണ്ടാകുകയും ചെയ്‌തെന്ന് സഹോദരന്‍ അന്‍ഡി വെലസ്‌ക്യൂ പറഞ്ഞു. തര്‍ക്കത്തിനിടയില്‍ വരനെ ബാറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹ സത്കാരത്തിനെത്തിയ മറ്റ് രണ്ട് അത്ഥികളെയും പ്രതികള്‍ ബാറ്റ്‌കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തിന് ശേഷം ജോയിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ട്കാരായ റോയ് കാസ്റ്റനേഡിനെയും സഹോദരന്‍ പത്തൊമ്പത്കാരനായ ജോഷ്യു കാസ്റ്റനേഡിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments