Latest NewsNewsInternational

ചുട്ടുപൊള്ളി ഈ നാട്; കാറിനുള്ളില്‍ പോര്‍ക്ക് റോസ്റ്റ് ഉണ്ടാക്കി

സിഡ്‌നി: ചുട്ടുപൊള്ളുകയാണ് ഓസ്‌ട്രേലിയ. രണ്ട് മാസത്തോളമായി ഓസ്‌ട്രേലിയയില്‍ കനത്ത ചൂടാണ്. പകല്‍ സമയത്ത് 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഓസ്‌ട്രേലിയയില്‍ പലയിടത്തും താപനില. ചൂടിന്റെ രൂക്ഷത വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചുടുള്ള പകല്‍ സമയത്ത് കാറിനുള്ളില്‍ വെച്ച് ഒരാള്‍ പോര്‍ക്ക് റോസ്റ്റ് ഉണ്ടാക്കി. സ്റ്റു പെന്‍ഗെല്ലി എന്നയാളാണ് കാറിനുള്ളില്‍ പോര്‍ക്ക് റോസ്റ്റുണ്ടാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കാറിന്റെ സീറ്റില്‍ ഒരു ബേക്കിങ് ടിന്‍ വെച്ച് അതിനുമേല്‍ പോര്‍ക്ക് മാസം വെച്ചാണ് ഇയാള്‍ റോസ്റ്റ് ഉണ്ടാക്കിയത്. പെര്‍ത്തിലാണ് സംഭവം.

പോര്‍ക്ക് മാസം കഷണങ്ങളാക്കിയതിന്റെയും റോസ്റ്റ് ഉണ്ടാക്കിയതിന്റെയും ചിത്രങ്ങള്‍ പെന്‍ഗെല്ലി പോസ്റ്റ് ചെയ്തു. ചൂട് 81 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ഉച്ചയ്ക്ക് ഒരു മണിക്കാണ് താന്‍ കാറില്‍ റോസ്റ്റുണ്ടാക്കിയതെന്ന് പെന്‍ഗെല്ലി പറഞ്ഞു. അടുത്തത് ഇനി ബീഫ് റോസ്റ്റാണ് ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് പെന്‍ഗല്ലി കുറിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ പോസ്റ്റിന് നിരവധിപേരാണ് കമന്റ് ചെയ്തത്.

അടുത്ത റോസ്റ്റ് ഉണ്ടാക്കാന്‍ തങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിച്ചുകൊണ്ടാണ് ചിലരുടെ കമന്റ്. എന്നാല്‍ ഗൗരവതരമായ ചില ഉപദേശങ്ങളും പെന്‍ഗല്ലി പോസ്റ്റിലൂടെ നല്‍കുന്നുണ്ട്. കുട്ടികളെയോ മൃഗങ്ങളെയോ വാഹനത്തില്‍ ഇരുത്തി പോകരുതെന്ന് പെന്‍ഗല്ലി മുന്നറിയിപ്പ് നല്‍കുന്നു. ആരെയും നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒന്നിനെയും ഒരു മിനിറ്റ് പോലും ചൂടുള്ള കാറിലിരുത്തരുതെന്നും പെന്‍ഗല്ലി പറഞ്ഞു. അതേസമയം നവംബര്‍ ആദ്യം തുടങ്ങിയ കാട്ടുതീ ഇപ്പോഴും പൂര്‍ണമായി അണയ്ക്കാനാകാത്തതും ഓസ്‌ട്രേലിയയിലെ ചൂട് രൂക്ഷമാകുന്നതിന് കാരണമാണ്.

https://www.facebook.com/stu.pengelly/posts/2791310657600241

shortlink

Related Articles

Post Your Comments

Related Articles


Back to top button