ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട ക്രിമിനലുകളില്‍ നാലു പേരുടെ ചിത്രങ്ങള്‍ പുറത്ത് . ഡല്‍ഹിയിലെ ജാമിയ നഗറില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമം പുറത്ത് വിട്ടത് .അനല്‍, ജുമാന്‍, യൂനുസ്, അന്‍വര്‍ കാല എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത് . ഇവര്‍ ജാമിയയിലെ വിദ്യാര്‍ത്ഥികളല്ലെന്നും ഇവര്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.
ഇതോടെ ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറ്റക്കാരുണ്ടാകാമെന്ന സംശയവും ശക്തമായിട്ടുണ്ട് .അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട് .കല്ലേറിലും, വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന . സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ന്യൂ ഫ്രണ്ട്സ് കോളനിക്ക് സമീപം നാല് ബസുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു . ആറ് പൊലീസുകാര്‍ക്കും രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റു.
അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന ഡല്‍ഹി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട് . അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്കും അക്രമങ്ങള്‍ പടരുമെന്ന മുന്നറിയിപ്പും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.സിഎഎ നിയമം ഏറെ ബാധിക്കുന്നവരാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഈ അനധികൃത കുടിയേറ്റക്കാര്‍ .
ഇവരാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂര്‍ പ്രദേശത്ത് നടന്ന അക്രമത്തിന് പിന്നില്‍ . ക്രിമിനല്‍ ഭൂതകാലമുള്ള ഈ അനധികൃത കുടിയേറ്റക്കാരാണ് മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖംമൂടി ധരിച്ച ചില നുഴഞ്ഞുകയറ്റക്കാര്‍ പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു .
Post Your Comments