Latest NewsIndia

ജാമിയ മിലിയ :വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം നിരസിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പോലീസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി അറസ്റ്റ് തടയണമെന്ന ആവശ്യം നിരസിച്ചത്. പോലീസിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സിറ്റി പോലീസിനും കോടതി നോട്ടീസയച്ചു.

ക്യാമ്പസില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചിന് വന്ന വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടന്ന് പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പുറമെ ഡല്‍ഹി നഗരത്തില്‍ ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികള്‍ നിരത്തുകള്‍ കൈയ്യേറുകയും ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന്‍റെ പക്കലുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, സ്ഥിതിഗതികൾ വിലയിരുത്തുന്നു

ഈ സാഹചര്യത്തിലാണ് അക്രമകാരികളായ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നിരസിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ പ്രകാരം പോലീസ് നടപടി സ്വീകരിക്കുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യം നിരസിച്ച്‌ ജഡ്ജിമാര്‍ എഴുന്നേറ്റതോടെ പരാതിക്കാരുടെ അഭിഭാഷകര്‍ ‘ഷെയിം ഷെയിം’ എന്ന് ആക്രോശിച്ചു കൊണ്ട് പ്രതിഷേധമറിയിച്ചു. പോലീസ് അക്രമം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം അക്രവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളല്ലാത്ത പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button