അടിമുടി മാറ്റത്തോടെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പ് 6ജി വിപണിയിൽ എത്തിക്കാനൊരുങ്ങി ഹോണ്ട. 2019 ഡിസംബര്‍ 21 -ന് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും, ആക്ടിവ 6ജി -യുടെ പരീക്ഷണ ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഏപ്രിൽ മുതൽ നടപ്പാക്കാൻ പോകുന്ന ബിഎസ്6നിലവാരത്തിലുള്ള ഫ്യുവല്‍ ഇഞ്ചക്ഷനായിരിക്കും 6ജിയിൽ ഇടം നേടുക. നിലവിലെ ആക്ടിവ മോഡലുകളെ അപേക്ഷിച്ച് പത്തുശതമാനം കൂടുതല്‍ കാര്യക്ഷമതയും, ഇന്ധനക്ഷമതയും ആക്ടിവ 6ജിയിൽ പ്രതീക്ഷിക്കാം.
എൽ.ഇ.ഡി ഹെഡ്‌ലാംപ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ഗ്രാഫിക്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീൽ, ഡിസ്ക് ബ്രേക്ക്, മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക്, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന സവിശേഷതകൾ. നിലവിൽ വിപണിയിലുള്ള പതിപ്പില്‍ നിന്നും ആക്ടിവ 6ജിയ്ക്ക് 5,000 രൂപ മുതല്‍ 7,000 രൂപ വരെ വില കൂടാൻ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഹോണ്ട ഈ വർഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ ബിഎസ്6 മോഡലായിരിക്കും ആക്ടിവ 6ജി. ആക്ടിവ 125 ബിസ് 6 , SP 125 ബിഎസ് 6 പതിപ്പിനെയും നേരത്തെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു
Post Your Comments