സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി വരികയാണ്. എന്താണ് അതിന് കാരണം. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍. ഹൈപ്പോനാട്രീമിയ (Hyponatraemia) എന്നാണ് ഈ അവസ്ഥയുടെ പേര്.
രക്തപരിശോധനയില്‍ സിറം സോഡിയം അളവ് 135mmpl/L എന്ന അളവില്‍ കുറഞ്ഞിരുന്നാല്‍ ഈ രോഗാവസ്ഥയുണ്ടെന്ന് നിര്‍ണയിക്കാം. സോഡിയം 120-ല്‍ താഴെയാണെങ്കില്‍ ഗുരുതരാവസ്ഥയായി കണക്കാക്കും.ഛര്‍ദി, ക്ഷീണം, ശ്വാസ തടസം എന്നിവയാണ് സോഡിയം കുറഞ്ഞാല്‍ പ്രധാനമായി കണ്ട് വരുന്നത്. ഗുരുതരമായ വിധത്തില്‍ സോഡിയം പെട്ടെന്നു കുറഞ്ഞാല്‍ ശ്രദ്ധക്കുറവ്, ശരീരത്തിന് ഉലച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വരാം.
നമ്മുടെ ശരീരത്തിന്റെ സന്തുലനാവസ്ഥയില്‍ സോഡിയത്തിന് നിര്‍ണായക പങ്കാണുള്ളത്. സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയെ ഹൈപ്പോനാട്രീമിയ എന്നാണ് പറയുന്നത്. പ്രായമായവരിലാണ് സാധാരണയായി ഈ പ്രശ്‌നം കണ്ടുവരുന്നത്. എന്നാല്‍ കുട്ടികളെയും ഇത് ബാധിക്കാം. സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകുന്നത്.
പ്രായമുള്ളവരില്‍ സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങള്‍ മറന്നുപോവുക, ആളുകളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം. സോഡിയം കുറയുന്നത് മസ്തിഷ്‌കത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൈപ്പോതലാമസ്, അഡ്രീനല്‍ ഗ്രന്ഥി, വൃക്കകള്‍ എന്നിവ സോഡിയത്തിന്റെ സന്തുലനത്തില്‍ പങ്കുവഹിക്കുന്നു. സോഡിയം കുറയാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…
1. ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം
2. മധുരക്കിഴങ്ങ്, ചീര, മത്സ്യ എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം.
3. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം നല്‍കുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്.
4. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്.
5. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ് . 240 എംഎല്‍ വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലി ?ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
6. സോഡിയം കുറവുള്ളവര്‍ അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ?ഗ്രാം അച്ചാറില്‍ 241 മില്ലി?ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
Post Your Comments