മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും വീട്ടില്‍ തന്നെ ഫേഷ്യല്‍ ചെയ്യാം
മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യാറുണ്ടാകുമല്ലോ. ഇനി മുതല്‍ ഫേഷ്യല്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാം. വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം മാറാന്‍ സഹാിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം.
മാമ്പഴ ഫേസ് പാക്ക്
ആദ്യം ഒരു മാമ്പഴം പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേര്‍ക്കുക. നല്ല പോലെ മിശ്രിതമാക്കിയെടുത്ത ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
റോസ് വാട്ടര്‍ മാമ്പഴ ഫേസ് പാക്ക്
ഒരു മാമ്പഴം, രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, രണ്ട് ടീസ്പൂണ്‍ തൈര് എന്നിവയാണ് ഈ പാക്കിന് വേണ്ടവ. ആദ്യം ഒരു മാമ്പഴം നല്ല പോലെ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, രണ്ട് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
ഓറഞ്ച് ഫേസ് പാക്ക്
വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം
Post Your Comments