റിയാദ് : യാത്രബസ് അപകടത്തിൽപ്പെട്ട് നിരവധിയാത്രകാർക്ക് പരിക്ക്. യാദ് പ്രവിശ്യയുടെ വടക്കുഭാഗത്തെ മറാത്ത് – ശഖ്‌റ റോഡിലുണ്ടായ അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. ഇവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. സൗദി ട്രാൻസ്പോർട്ട് കമ്പനിയുടെ ബസ് നിയന്ത്രണം വിട്ട് റോഡിലെ നടപ്പാതയിലേക്ക് തെന്നിക്കയറുകയും, സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു.
Also read : വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, 19 പേര്‍ക്കു പരിക്കേറ്റു
റെഡ് ക്രസന്റ് അതോറിറ്റി പ്രവർത്തകരും സിവിൽ ഡിഫൻസും ഉടനെ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മറാത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ശഖ്‌റ ജനറൽ ആശുപത്രിയിലേക്കും ഒരാളെ റിയാദിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. റോഡിൽ മറിഞ്ഞുകിടന്ന ബസിനെ ശഖ്റ മുനിസിപ്പാലിറ്റിയുടെ വക ക്രെയിനുകൾ ഉപയോഗിച്ച് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയും ബസിന്റെ അമിത വേഗവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments