തിരുവനന്തപുരം: ബസ് കണ്‍സെഷന്‍ പുതുക്കാനെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് 500 രൂപ വീതം പിഴ ഈടാക്കിയത് നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പുതല ശിക്ഷാനടപടിക്ക് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. 2018 ജനുവരി മുതല്‍ ആറുമാസത്തിനിടെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയത്. . ഒന്നാംവര്‍ഷം കണ്‍സെഷന്‍ വാങ്ങാതിരുന്നവര്‍ അടുത്ത വര്‍ഷം അപേക്ഷ നല്‍കിയപ്പോഴാണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാന്‍ നിയമമില്ലെന്ന് സെഷന്‍ ക്ലാര്‍ക്ക് ചൂണ്ടിക്കാണിച്ചിട്ടും പിഴ വാങ്ങാന്‍ ഡിപ്പോ മേധാവി വാശി പിടിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ ഇക്കാര്യം പരാതി നൽകിയിരുന്നില്ല.പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഇക്കാര്യം മന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 34 അപേക്ഷകളില്‍ 13 എണ്ണം പ്ലസ്ടു വിദ്യാര്‍ത്ഥികളുടേതും 21 എണ്ണം ബിരുദ വിദ്യാര്‍ത്ഥികളുടേതുമാണ്. അതേസമയം ചീഫ് ഓഫീസില്‍ നിന്നുള്ള ഉത്തരവുപ്രകാരമാണ് പിഴ ഈടാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Post Your Comments