Latest NewsIndiaNews

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു, തിരക്കുള്ള ട്രെയിനുകളിൽ നിന്ന് യാത്രക്കാർ വീണ് മരിക്കുന്ന സംഭവം തുടർക്കഥ

മുംബൈ: ലോക്കൽ ട്രെയിനുകളിൽ നിന്നുവീണുള്ള യാത്രക്കാരുടെ മരണം തുടർക്കഥയാകുന്നു. ഡോംബിവ്‌ലി ഈസ്റ്റ് ഭോപർ ഗാവ് സ്വദേശിനിയായ ചാർമി പസദ് (22) തിങ്കളാഴ്ച സിഎസ്എംടിയിലേക്കുള്ള ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്നു വീണു മരിച്ചതാണ് ഏറ്റവും അവസാനം ഉണ്ടായ സംഭവം. ഡോംബിവ്‍ലിക്കും കോപ്പറിനും ഇടയ്ക്കുള്ള സ്ഥലത്താണ് ചാർമി ട്രെയിനിൽ നിന്നും വീണത്. ഈ വർഷം ഇതേ സ്ഥലത്തുണ്ടാകുന്ന നാലാമത്തെ മരണമാണ് ചാർമിയുടേത്. നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ റെയിൽവേയ്കക്ക് പരാതികൾ നൽകി മടത്തു. തിരക്കു കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരു വിധേനയും കഴിയാത്ത സാഹചര്യമാണെന്നാണ് റെയിൽവേ പറയുന്നത്. റെയിൽവേ ട്രാക്കിൽ പുതിയ ട്രെയിൻ ആരംഭിക്കാൻ കഴിയാത്തവിധമാണ് പാതയിൽ ട്രെയിനുകളുടെ തിരക്കെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. എന്നിട്ടും യാത്രക്കാരുടെ തിരക്കിന് ഒരു കുറവുമില്ലന്നതാണ് യാഥാർത്ഥ്യം.

ഘാട്കോപറിലെ ഓഫിസിലേയ്ക്കു പോകുകയായിരുന്ന ചാർമി ഡോംബിവ്‌ലി സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. രാവിലെ 8.53ന്റെ ഫാസ്റ്റ് ട്രെയിനിൽ കയറിയ ചാർമിക്ക് അകത്തു കടക്കാൻ കഴിഞ്ഞിരിക്കില്ലെന്നു റെയിൽവേ പൊലീസ് തന്നെ സമ്മതിക്കുന്നു. വീണു മരിക്കുന്നവരെല്ലാം തന്നെ ലോക്കൽ ട്രെയിനുകളുടെ വാതിലുകളിൽ തൂങ്ങിനിന്ന്, അകത്തുകയറാൻ കഴിയാതെ വീണു പോകുന്നതാണ്. 2 വർഷം മുൻപ് പുതിയ ജോലിക്കു പോകവേ, ഇതേ സ്ഥലത്തു വീണ മലയാളി യുവാവിന് കാലുകൾ നഷ്ടപ്പെട്ടിരുന്നു. കാറ്റുകൊളളാൻ വാതിലിൽ നിൽക്കുന്നത് പതിവാക്കിയ പലരും സ്ഥലമുണ്ടായാലും അകത്തേക്ക് ഒതുങ്ങിക്കൊടുക്കില്ല. സ്റ്റേഷനടുക്കുമ്പോൾ ഇറങ്ങാനുള്ളവരുടെ പുറത്തേക്കുള്ള തള്ളും വാതിലിൽ കഷ്ടിച്ചു പിടിച്ചുനിൽക്കുന്നവർ വീഴാൻ ഇടയാക്കുന്നു. തുടർച്ചയായി യാത്രക്കാർക്ക് ജീവനുകൾ നഷ്ടമാകുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് റെയിൽവേ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button