Latest NewsNewsIndia

തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

രുദ്രാപൂർ•ഉത്തരാഖണ്ഡില്‍ രുദ്രാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭഗവാൻപൂർ ഗ്രാമത്തിൽ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. 29 കാരനായ പ്രഭാത് കുമാർ ആണ് തലയ്ക്ക് വെടിവെച്ചു ആത്മഹത്യ ചെയ്തത്.

നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ജോലി നേടാൻ കഴിയാത്തതിൽ മരണപ്പെട്ടയാൾ വിഷാദത്തിലായിരുന്നുവെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) റിട്ടയേർഡ് സബ് ഇൻസ്‌പെക്ടറായ ദിവാൻ ലാൽ പറഞ്ഞു.

ചൊവ്വാഴ്ച കുടുംബത്തിലെ മറ്റുള്ളവർ പുറത്തുപോയ സമയത്ത് കുമാർ പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. കുമാർ സർക്കാർ ജോലി നേടാൻ ശ്രമിക്കുകയും നിരവധി സർക്കാർ ജോലിയ്ക്കുള്ള പരീക്ഷകള്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നിലും വിജയിച്ചിരുന്നില്ല.

പ്രാഥമിക പരോശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സിആർ‌പി‌സി സെക്ഷൻ 174 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button