Latest NewsKeralaNewsIndia

പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഇടപെടുന്നു; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

അതേസമയം പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അറുപതോളം റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്നാണ് ഹര്‍ജികളില്‍ പ്രധാനമായും ആരോപിച്ചിരുന്നത്. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞ ശേഷമാകും കോടതി വിഷയത്തില്‍ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button