Latest NewsNewsIndia

രാജ്യവ്യാപകമായി പ്രതിഷേധം : സുപ്രീംകോടതി പരിഗണിയ്ക്കുന്നത് പൗരത്വബില്ലിനെതിരെതിരെയുള്ള അറുപതോളം ഹര്‍ജികള്‍

mathrubhumi

പൗരത്വനിയമം: അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി കേള്‍ക്കും

heading to be given

രാജ്യവ്യാപകമായി പ്രതിഷേധം : സുപ്രീംകോടതി പരിഗണിയ്ക്കുന്നത് പൗരത്വബില്ലിനെതിരെതിരെയുള്ള ഏഴ് ഹര്‍ജികള്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിനിടെ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള ഏഴ് പ്രധാന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും വാദങ്ങള്‍ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കാനാണ് സാധ്യത. ഹര്‍ജികളില്‍ വാദംകേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍.

read also : ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളില്‍ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി : വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിച്ച് ക്രമസമാധാനം കയ്യിലെടുക്കരുത് ആദ്യം സമാധാനം .. എന്നിട്ടാകാം ഹര്‍ജി : അക്രമം അവസാനിപ്പിച്ചാല്‍ ഹര്‍ജി പരിഗണിയ്ക്കാമെന്ന് സുപ്രീംകോടതി ചീഫ്ജസറ്റിസ്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍), ജയ്റാം രമേഷ് (കോണ്‍ഗ്രസ്), രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദള്‍, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീന്‍ ഒവൈസി , തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷന്‍ തുടങ്ങിയവരാണ് പ്രധാന ഹര്‍ജിക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button