Latest NewsNewsInternational

കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിയ്ക്കാന്‍ : കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ . കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡന കേസുകളില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കി വത്തിക്കാന്‍. ലൈംഗിക പീഡനം സംബന്ധിച്ച കേസുകളില്‍ സഭാ രേഖകളില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത നീക്കുന്ന ചരിത്രപരമായ നിലപാടാണിത്. അതത് രാജ്യത്തെ നിയമസംവിധാനത്തോടു സഹകരിക്കും. വിവരങ്ങള്‍ പൊലീസിന് കൈമാറും. 18 വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കും.

ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് ചരിത്രപരമായ നയംമാറ്റം വത്തിക്കാന്‍ വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകളില്‍ നിയമപരമായ നടപടികള്‍ക്ക് സഭാരേഖകള്‍ കൈമാറുന്നതിലുള്ള വിലക്ക് ഒഴിവാക്കുന്നതായി ഇത് സംബന്ധിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button