Latest NewsNewsInternational

നൈജീരിയയിലെ മുസ്ലിം തീവ്രവാദ സംഘങ്ങൾ ഈ വർഷം മാത്രം കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെ; ലോകത്തെ ഞെട്ടിക്കുന്ന ചോരക്കഥ ഇങ്ങനെ

അബുജ: നൈജീരിയയിൽ ഈ വർഷം മാത്രം ഇസ്‌ലാമിക തീവ്രവാദ സംഘങ്ങൾ കൊന്നുതള്ളിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെയാണെന്ന് കണക്കുകൾ പുറത്ത്. മുസ്ലിം തീവ്രവാദ സംഘങ്ങളായ ബൊക്കോ ഹറാമും ഫലാനി തീവ്രവാദികളും ചേർന്നാണ് ക്രൂര കൊലപാതകങ്ങൾ നടത്തിയത്.

മുസ്ലിം നാടോടി സമൂഹമാണ് നൈജീരിയയിലെ ഫുലാനികൾ. തങ്ങളുടെ കൃഷിഭൂമി കുറഞ്ഞുവരുന്നതും ആൾസംഘ്യ വർദ്ധിച്ച് വരുന്നതും കാരണം ഇവരിൽ ഒരു വിഭാഗം കർഷകരായ ക്രിസ്ത്യാനികളുടെ ഭൂമി പിടിച്ചെടുക്കുകയും അതിനെ എതിർക്കുന്നവരെ വകവരുത്തുകയുമാണ് ചെയ്യുന്നത്. ‘നിങ്ങളുടെ ഭൂമി അല്ലെങ്കിൽ നിങ്ങളുടെ രക്തം’ എന്നതാണ് ഇവരുടെ മുദ്രാവാക്യം. പ്രധാനമായും പ്ലാറ്റൂ, ബെന്യു, തരാബ, തെക്കൻ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങൾ, എന്നീ സ്ഥലങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെയാണ് ഫുലാനി തീവ്രവാദി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വിവരമുള്ളത്.

സുരക്ഷാ ഉദ്യോഗസ്ഥർ, സൈനികർ എന്നിവരെയാണ് ബോക്കോ ഹറാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തെ തന്നെ ഈ രണ്ടു സംഘടനകളും ആക്രമിക്കുന്നതിന് പിന്നിൽ മതവൈരമാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്ത്യൻ പാസ്ച്ചർമാരെയും ക്രിസ്ത്യൻ സമൂഹത്തിലെ നേതാക്കളെയും ഇവർ ആക്രമിക്കുന്നു.

ALSO READ: ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി; നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ വർദ്ധിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ബ്രിട്ടീഷ് എം.പിയായ ബറോൺസ് കരോളിൻ കോക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ്. ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ടിനെ ആസ്പദമാക്കി ‘ദ ക്രിസ്ത്യൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. 1000 പേരുടെ കൊലപാതകത്തിൽ ആഫ്രിക്കൻ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനും പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button