ദുബായ് : കണ്ണ് പരിശോധനയ്‌ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. ദുബായില്‍ ഒപ്റ്റിക്കല്‍ ഷോപ്പ് ജീവനക്കാരനായ 26കാരന് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസറായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ സ്വദേശിയായ 31കാരി നൽകിയ പരാതിയിലാണ് നടപടി. കടയിലെത്തിയ യുവതിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും, പ്രതിയായ ഇന്ത്യക്കാരന്‍ കടയ്ക്കുള്ളില്‍ യുവതിയെ പിടിച്ചുവെച്ച് ചുംബിച്ചുവെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. കേസിലെ വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാൻ സാധിക്കും.
Also read : തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ഒരു ഷോപ്പിങ് സെന്ററില്‍ വെച്ച് രാത്രി 10 മണിയോടെയായിരുന്നു സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു. ഡ്രൈവിങ് പഠിക്കാനായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. ഒപ്റ്റിക്കല്‍ ഷോപ്പില്‍ പോയി കണ്ണ് പരിശോധിച്ച് റിപ്പോര്‍ട്ട് വാങ്ങാന്‍ പറഞ്ഞതനുസരിച്ച് ഈ ഷോപ്പിലെത്തിയ തന്നെ പ്രതി ഒരു റൂമിലേക്ക് കൊണ്ടുപോയി. കാഴ്ച പരിശോധിക്കുന്നതിനിടെ ഇയാള്‍ സ്വകാര്യ വിവരങ്ങൾ അന്വേഷിച്ചു. പരിശോധനയ്ക്ക് ശേഷം തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. റിപ്പോര്‍ട്ടില്‍ എഴുതായിരിക്കുമെന്ന് കരുതി നമ്പര്‍ കൊടുത്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച്, നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തി. ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനൊരുങ്ങുന്നതിനിടെ ഇയാള്‍ കൈയില്‍ പിടിച്ചുവലിച്ച് മുറിയുടെ അറ്റത്തെക്ക് കൊണ്ടുപോയി ചുംബിക്കാന്‍ ശ്രമിച്ചു. തള്ളിമാറ്റാൻ ശ്രമിച്ചുവെങ്കിലും ഇത് വകവെയ്ക്കാതെ ഇയാള്‍ ചുംബിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
.
Post Your Comments