ന്യൂഡൽഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾക്ക് തിരികൊളുത്തിയ വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിന്റെ വാതിൽ തുറന്നു കൊടുത്തത് ചർച്ചയാകുന്നു. പിണറായി വിജയന്റെ നിർദേശപ്രകാരം ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ 86 വിദ്യാര്‍ഥികള്‍ക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കി.
ജാമിയ മിലിയ സര്‍വ്വകലാശാലയിൽ വിദ്യാർത്ഥികളെന്ന പേരിൽ അക്രമം അഴിച്ചു വിട്ടത് ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായിരുന്നു . ഈ സാഹചര്യത്തിലാണ് ഇവരിൽ പലർക്കും അഭയം നൽകിയത് കേരള ഹൗസാണെന്നും , അതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശമാണെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നത് .ഇവരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ,അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമുന മൊള്ള, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ഐ രവീന്ദ്രനാഥ് എന്നിവർ സന്ദർശിക്കുകയും ചെയ്തു .
അതിക്രമങ്ങളുടെ പേരിൽ പൊലീസ് തിരയുന്നവരും കേരള ഹൗസിൽ ഉണ്ടെന്ന് സംശയമുണ്ട് . 27 പെണ്‍കുട്ടികള്‍ക്ക് ട്രാവന്‍കൂര്‍ ഹൗസിലും ആണ്‍കുട്ടികള്‍ക്ക് പഹാഢ്ഗഞ്ചിലെ ഹോട്ടലിലും താമസം ഒരുക്കി നൽകിയെന്നാണ് പറയുന്നതെങ്കിലും 200 ഓളം വിദ്യാർത്ഥികൾ കേരള ഹൗസിൽ ഉണ്ടായേക്കാമെന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട്.
ഇതിൽ നിന്ന് തന്നെ വിദ്യാർത്ഥികളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ സിപിഎം ശ്രമിക്കുന്നുണ്ടെന്നതും വ്യക്തമാണ് .പ്രതിഷേധത്തില്‍ നഗരത്തിന്റെ വിവിധയിടങ്ങളിലായി ബസുകളും കാറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചതോടെ വീടുകളിലേക്ക് മടങ്ങാതെ ഡൽഹിയിൽ തന്നെ തങ്ങുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയാണ് കേരളാ ഹൗസില്‍ താമസിപ്പിച്ചത്.
Post Your Comments