Latest NewsNewsIndiaInternational

സ്ത്രീ പുരുഷ സമത്വത്തില്‍ വീണ്ടും 4 സ്ഥാനം പിന്നിലേക്ക് പോയി ഇന്ത്യ ; 112 ആണ് ഇന്ത്യയുടെ സ്ഥാനം

ന്യൂഡല്‍ഹി: സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരെ പിന്നോട്ടെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ലോകസാമ്പത്തിക ഫോറം ഇറക്കിയ സ്ത്രീ പുരുഷ അസമത്വ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത വിട്ടത്. ആഗേളതലത്തില്‍ ഇന്ത്യ മുമ്പത്തേക്കാള്‍ 4 സ്ഥാനം പുറകില്‍ പോയി 112-ാമതായി. സ്ത്രീകളുടെ ആരോഗ്യം അതിജീവനം സാമ്പത്തിക മേഖലയിലെ പങ്കാളിത്തം എന്നീ വിഭാഗങ്ങളിലും അവസാനത്തെ അഞ്ചു രാജ്യങ്ങളിലന്നാണ് ഇന്ത്യ. യെമനാണ് സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യം.

സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്‍ഡും രണ്ടു മൂന്നും നാലും സ്ഥാനങ്ങളിലായി നോര്‍വെയും ഫിന്‍ലന്‍ഡും സ്വീഡനുമുണ്ട്. ഇന്ത്യയുടെ അയല്‍ക്കാര്‍ ഇന്ത്യയെക്കാള്‍ ഒരുപിടി മുന്നിലെന്നതാണ് വാസ്തവം. ചൈന 106 ഉം ശ്രീലങ്ക 102ഉം നേപ്പാള്‍ 101 ഉം പിന്നെ ബംഗ്ലാദേശുമെല്ലാം ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ വളരെ പിന്നിലാണ്. 151 ആണ് പാകിസ്ഥാന്റെ സ്ഥാനം. ഇങ്ങനെ പോവുകയാണെങ്കില്‍ സ്ത്രീ പുരുഷ സമത്വം കുറയ്ക്കാന്‍ 99.5 വര്‍ഷമെടുക്കുമെന്ന് സാമ്പത്തിക ഫോറം പറയുന്നു. രാഷ്ട്രീയ സമ്പത്തിക മേഖലകളിലെല്ലാം സ്ത്രീ പുരുഷ സമത്വം ഉണ്ടായി വരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. രാഷ്ട്രീയരംഗത്ത് ഇത് സാധ്യമാകാന്‍ 95 വര്‍ഷവും സാമ്പത്തിക സമത്വത്തിനായി 257 വര്‍ഷവുമെടുക്കുമെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.

2006 ലെ ആദ്യ സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യ 98ാമതായിരുന്നു. രാഷ്ട്രീയ സ്ത്രീ പ്രാതിനിധ്യത്തില്‍ മുന്‍പില്‍ ഉണ്ടെങ്കിലും ആരോഗ്യം, അതിജീവനം, സാമ്പത്തിക പങ്കാളിത്തം എന്നിവയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. സ്ത്രീകള്‍ക്ക് സാമ്പത്തികമായി മുന്നേറാന്‍ ഏറ്റവും അവസരം കുറഞ്ഞരാജ്യവും ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യപരിപാലനത്തിനും അതിജീവനത്തിനും പുരുഷന്മാര്‍ക്കു കിട്ടുന്ന അവസരം ഇന്ത്യയിലെ സ്ത്രീകള്‍ക്കു കിട്ടുന്നില്ല. ഇക്കാര്യത്തില്‍ ഇന്ത്യ, പാകിസ്താന്‍, വിയറ്റ്‌നാം, ചൈന എന്നിവര്‍ ചരടില്‍ കൂട്ടികെട്ടാവുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button