KeralaLatest NewsIndia

ഹര്‍ത്താല്‍ ദിവസം ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍, ‘കൈവച്ചാല്‍ കണ്ണടിച്ചു പൊട്ടിക്കുമെന്നു’ മറുപടിയുമായി ബസ് ജീവനക്കാർ

യാത്രക്കാരും ബസ്ജീവനക്കാരെ പിന്തുണച്ച്‌ യാത്ര സ്വാതന്ത്രത്തെ തടസപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി.

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും. ബസ് ഡ്രൈവറായ ഓര്‍ക്കാട്ടേരി സ്വദേശി സന്ദീപിനെതിരെയാണ് ഇരുസംഘടനയിലെയും പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ വെട്ടിക്കീറിയിടും എന്നാണ് എസ്ഡിപിഐ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുത്തു കയറിയതിനാല്‍ സര്‍വീസ് നടത്തുമെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.  യാത്രക്കാരും ബസ്ജീവനക്കാരെ പിന്തുണച്ച്‌ യാത്ര സ്വാതന്ത്രത്തെ തടസപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി.

യാത്രക്കാരെ അവരുടെ ആവശ്യപ്രകാരമുള്ള സ്ഥലങ്ങളില്‍ എത്തിക്കുമെന്നും സര്‍വീസ് നടത്തുമെന്നും ബസ് ഡ്രൈവര്‍ സന്ദീപ് അറിയിച്ചു ഇതോടെയാണ് സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്. ബസ് ഡ്രൈവര്‍ക്കെതിരെ വധഭീഷണി മുഴക്കിയതോടെയാണ് യാത്രക്കാര്‍ പോലീസിനെ വിളിച്ചു വരുത്തിയത്. അതിനിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബസ് തടയാന്‍ എത്തിയ സമരാനുകൂലികളെ നേരിടുന്ന ജീവനക്കാരുടെ വിഡിയോ ആണ്. കോഴിക്കോട് വടകരയിലാണു സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

കുറ്റിയാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച്‌ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സര്‍വീസ് നിര്‍ത്താന്‍ സമരക്കാര്‍ ആദ്യം ശാന്തമായും പിന്നീട് ഭീഷണി സ്വരത്തിലും ആവശ്യപ്പെട്ടു. ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നും ഡ്രൈവര്‍ സന്ദീപ് വ്യക്തമാക്കി.

തര്‍ക്കം രൂക്ഷമായതോടെ എടച്ചേരി പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ സമരക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ പൊലീസ് രംഗം ശാന്തമാക്കി ഇരു കൂട്ടരേയും പറഞ്ഞയച്ചു. ബസ് ജീവനക്കാര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button