തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ഉടൻ ചർച്ച ചെയ്യില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ അറിയിച്ചു. ഈ മാസം 22 ന് വിളിച്ചിരുന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. യോഗം അന്ന് നടക്കില്ലെന്നാണ് ഭാരവാഹികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ സ്ഥലത്തില്ലാത്തതാണ് ഇതിന് കാരണം. യോഗം എന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടില്ല.
ഷെയ്ൻ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്‌നപരിഹാരത്തിന് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ഷെയ്ൻ വിഷയത്തിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞത്. വിഷയത്തിൽ ചർച്ചകൾക്ക് മുൻകൈയെടുക്കില്ലെന്ന് ഫെഫ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ALSO READ: നടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്ക് ഒഴിവാക്കുമോ ? നിലപാട് വ്യക്തമാക്കി ഫിലിം ചേംബർ
എല്ലാ സംഘടനകളുടെയും വികാരങ്ങൾ മാനിച്ചായിരിക്കും തീരുമാനമെന്നും മോഹൻലാൽ തിരിച്ചെത്തിയ ശേഷം നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട ഫെഫ്കയുടെ നിലപാട് തീരുമാനിക്കുമെന്നുമാണ് സംഘടന വ്യക്തമാക്കിയത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.
Post Your Comments