മസ്‌ക്കറ്റ് : പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുവൈര്‍ ഏരിയയിൽ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ 42 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായത്. മാന്‍പവര്‍ മന്ത്രാലയത്തിലെ സംയുക്ത പരിശോധന സംഘമാണ് ഇവരെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
Also read : കണ്ണ് പരിശോധനയ്‌ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് കോടതി
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് വിവിധ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്നവര്‍, പൊതുസ്ഥലത്ത് കാറുകള്‍കഴുകിയിരുന്നവർ റോഡുകളില്‍ മത്സ്യവില്‍പന നടത്തിയവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മാന്‍പവര്‍ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു
Post Your Comments