ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന 2019ലെ മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്ത്. 2019 ജനുവരി മുതല്‍ 2019 നവംബര്‍വരെ വരുമാനം നേടുന്ന നോണ്‍-ഗെയിമിംഗ് ആപ്പുകളുടെ കണക്കുകള്‍ പരിശോധിച്ച് ആപ്പ്ആനി.കോം പുറത്തുവിട്ട റിപ്പോർട്ടിൽ ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ വീഡിയോ ആപ്പായ ടെന്‍സെന്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ഡിസ്നി പ്ലസ്, ആപ്പിള്‍ ടിവി പ്ലസ് എന്നിവയെ ഒഴികെ ആദ്യത്തെ 20 ആപ്പുകളില്‍ 10 എണ്ണവും വീഡിയോ സ്ട്രീമിംഗ് ആപ്പുകളാണ്. ആപ്പ് ഡൗണ്‍ലോഡില്‍ ഫേസ്ബുക്ക്.കോം മുന്നിലെത്തി. രണ്ടാം സ്ഥാനം ഫേസ്ബുക്കിന്‍റെ തന്നെ മെസഞ്ചറും, മൂന്നാം സ്ഥാനാം ഫേസ്ബുക്കിന്‍റെ തന്നെ വാട്ട്സ്ആപ്പും സ്വന്തമാക്കി. ഇത് ആറാം കൊല്ലമാണ് ആപ്പ്ആനി.കോം ലിസ്റ്റില്‍ ഫേസ്ബുക്കും, അതിന്‍റെ ആപ്പുകളും ഈ സ്ഥാനം നിലനിര്‍ത്തുന്നത്.
വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള 120 ബില്ല്യണ്‍ ആപ്പുകളുടെ കണക്കാണ് ആപ്പ്ആനി.കോം പരിശോധിച്ചതിൽ വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ പ്രചാരം കൂടി വരുന്നതായും പണം കൊടുത്ത് വീഡിയോ കാണുവാനും സൗഹൃദം സ്ഥാപിക്കാനും ആളുകള്‍ കൂടുതല്‍ പണം ചിലവാക്കുന്ന രീതി വര്‍ദ്ധിക്കുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ടിന്‍റര്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയത് അത്ഭുതപെടാനൊന്നുമില്ലെന്ന് ആപ്പ്ആനി.കോം പറയുന്നു.2014 മുതല്‍ 2019 കാലത്ത് ഡേറ്റിംഗ് ആപ്പിന്‍റെ വരുമാനം 920 ശതമാനം വര്‍ദ്ധിച്ചു. ഈ വര്‍ഷം മാത്രം 2.2 ശതകോടി ഡോളറാണ് ടിന്‍ററിന്‍റെ വരുമാനം. ലോകത്തിലെ മൊത്തം ആപ്പ് ഡൗണ്‍ലോഡ് 5 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു
Post Your Comments