ന്യൂഡല്‍ഹി: പൗരത്വ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്ക്കും വേണം. പൊതുമുതല്‍ നശിപ്പിക്കുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ സ്വത്താണ് നശിപ്പിക്കുന്നത് എന്ന് ഓർമ്മ വേണം. നമ്മുടെ സ്വത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രക്ഷോഭങ്ങള്‍ ഒരിക്കലും അക്രമ സ്വഭാവത്തിലേക്ക് വഴിമാറരുതെന്ന് ആവര്‍ത്തിച്ച വെങ്കയ്യ നായിഡു അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും വ്യക്തമാക്കി.
Post Your Comments