ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നല്‍കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഝാര്‍ഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറോടു വിശദീകരണം തേടി. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങളെ രാഹുല്‍ രാഷ്‌ട്രീയ ആയുധമാക്കിയെന്നും ഇതിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും സ്‌മൃതി ആവശ്യപ്പെട്ടു.
ഝാര്‍ഖണ്ഡിലെ ഗോഡ്‌ഡയില്‍ വ്യാഴാഴ്‌ച തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണെന്നു സ്‌മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. രാഹുല്‍ മാപ്പു പറയണമെന്ന് ബി.ജെ.പി. എം.പിമാരും ആവശ്യപ്പെട്ടു.
പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍
രാജ്യത്ത് സ്‌ത്രീപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഝാര്‍ഖണ്ഡിലെ റാലിയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.ഡല്‍ഹി റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല എന്നായിരുന്നു ബി.ജെ.പിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments