തിരുവനന്തപുരം: ജനറല്‍ സംസ്ഥാന തലം ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലായി 96 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം വരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ജനറല്‍ സംസ്ഥാനതലം-
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോം സയന്‍സ് (എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രൊഡക്ഷന്‍ എന്‍ജിനിയറിംഗ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ (ടെക്‌നിക്കല്‍), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 1/സബ്ജയിലില്‍ സൂപ്രണ്ട്/ഓപ്പണ്‍ പ്രിസണില്‍ സൂപ്പര്‍വൈസര്‍/ബോര്‍സ്റ്റല്‍ സ്‌കൂളില്‍ സൂപ്പര്‍വൈസര്‍/സിക്കയില്‍ ആര്‍മറര്‍, ലക്ചറര്‍, ട്രെയിനിംഗ് ഓഫീസര്‍/ഓപ്പണ്‍ പ്രിസണില്‍ സ്‌റ്റോര്‍കീപ്പര്‍ (നേരിട്ടും, മിനിസ്റ്റീരിയല്‍/എക്‌സിക്യൂട്ടീവ് ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം മുഖേനയും), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഫുഡ് സേഫ്റ്റി ഓഫീസര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് 2, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഇലക്‌ട്രീഷ്യന്‍ കം മെക്കാനിക്, പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് 2, കാര്‍പെന്റര്‍.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം- സെലക്ഷന്‍ ഗ്രേഡ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗം), ട്രേസര്‍ (പട്ടികജാതി/പട്ടികവര്‍ഗ്ഗം), സെക്യൂരിറ്റി ഗാര്‍ഡ് (പട്ടികവര്‍ഗ്ഗം വിമുക്തഭടന്‍മാര്‍ക്ക് മാത്രം).
എന്‍.സി.എ. റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം- അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്)(ഒന്നാം എന്‍.സി.എ. പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യനികള്‍), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (രണ്ടാം എന്‍.സി.എ.മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ വയലിന്‍ (ഒന്നാം എന്‍.സി.എ.ഈഴവ/തിയ്യ/ബില്ലവ), മേറ്റ് (മൈന്‍സ്) (മൂന്നാം എന്‍.സി.എ. പട്ടികജാതി), സെക്യൂരിറ്റി ഗാര്‍ഡ് (മൂന്നാം എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എല്‍.സി./എ.ഐ., ധീവര).
Post Your Comments