ലണ്ടൻ: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കായി രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യു കെ ഗവണ്‍മെന്‍റ് . നിയമാനുസൃതമായ ഇമിഗ്രേഷൻ സ്റ്റാറ്റസുള്ള അണ്ടര്‍ ഗ്രാഡ്ജ്വേറ്റ്, അല്ലെങ്കിൽ അതിന് മുകളിൽ യോഗ്യതയുള്ള മുഴുവൻ പേര്‍ക്കും ഈ പുതിയ ഗ്രാഡ്ജ്വേറ്റ് ഇമിഗ്രേഷൻ പദ്ധതി ഉപയോഗപ്പെടുത്താം. ഇതനുസരിച്ച് ജോലി നേടാനും തങ്ങളുടെ അന്താരാഷ്ട്ര ജോലി പരിചയം വിപുലപ്പെടുത്താനുമായി രണ്ടു വര്‍ഷത്തെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.
യു കെയിലെ ഏറ്റവും വലിയ കൗണ്ടിയും രാജ്യത്തിലെ മനോഹരമായ മേഖലകളിൽ ഒന്നുമാണ് നോര്‍ത്ത് യോർക്ക് ഷെയർ. താഴ്വരകളും യോർക്ക് ഷെയർ തീരവും ഉള്‍പ്പെടുന്ന അതിസുന്ദരൻ പട്ടണം. കൂടാതെ അനേകായിരം കാഴ്ച്ചകളും നോര്‍ത്ത് യോർക്ക് ഷെയർ സന്ദര്‍കശകര്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ട്.
200,000 ആളുകള്‍ താമസിക്കുന്ന ചെറിയ ഒരു നഗരമാണ് യോര്‍ക്ക്. യു കെയിൽ ജീവിക്കാൻ ഏറ്റവും മികച്ച സ്ഥലമായി ആളുകള്‍ നിരവധി തവണ വോട്ടു ചെയ്ത നഗരവും യോര്‍ക്ക് തന്നെ (സണ്‍ഡേ ടൈംസ്, 2018). ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള യോര്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ, മികച്ച ജീവിത സാഹചര്യം നൽകുന്നു. ഒരോ വര്‍ഷവും ആറു മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന യോര്‍ക്ക് ചരിത്രവും സംസ്ക്കാരവും മാത്രമല്ല, മികച്ച ഷോപ്പിംഗ് അനുഭവങ്ങളും, തനത് ഭക്ഷണരുചികളും, വിനോദങ്ങളും ഒരുക്കിവെച്ചിട്ടുള്ള നഗരമാണ്.
Post Your Comments