റാഞ്ചി: ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ. കശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെകൊണ്ടുവരുമെന്ന് പറയട്ടെ, മുത്തലാഖ് നിയമം റദ്ദാക്കുമെന്നും അവര്‍ പ്രഖ്യാപിക്കട്ടെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
Read also: പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍
കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്താനായി നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അവര്‍ കലാപം പടര്‍ത്തുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതല്ല പൗരത്വ ഭേദഗതി നിയമം. ഈ നിയമം കൊണ്ട് ആര്‍ക്കും ഒരു ദ്രോഹവും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments