Latest NewsNewsFootball

നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ

ഗുവാഹത്തി: നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ. പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരുവും തമ്മില്‍ ഗുവാഹത്തിയിൽ നാളെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം അധികൃതര്‍ എടുത്തിരിക്കുന്നത്. ഐ.എസ്.എല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

Read also: ’40കളിലേക്ക് സ്വാഗതം പങ്കാളി…’ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമയുടെ കുറിപ്പ്

പൗരത്വബില്ലിനെതിരെ ഗുവാഹത്തി അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍
പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കരുത് എന്ന തീരുമാനം എടുത്തത്. ഭരണകൂടത്തിന്റെ നിര്‍ദേശവും കാണികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button