വിവാഹത്തിനിടയില്‍ നടക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്തിന് തോന്നിയത്. പക്ഷേ അഭ്യാസത്തിനൊടുവില്‍ ബൈക്ക് സമീപത്തെ വയലിലും സുഹൃത്ത് ചെറിയ പരിക്കോടെ റോഡ് സൈഡിലിലേക്കും വീണു. മുന്‍ചക്രങ്ങളില്‍ ഉയര്‍ത്താനുള്ള യുവാവിന്റെ ശ്രമം പാളിയതാണ് അപകടത്തിനിടയാക്കിയത്. വഴിയില്‍ വധു വരന്മാരുടെ യാത്ര ചിത്രീകരിച്ചിരുന്നവരുടെ മേല്‍ പതിക്കാതെ വയലില്‍ വീണത് മൂലം ഒഴിവായത് വന്‍ദുരന്തമാണ്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനോട് വല്ല കാര്യവുമുണ്ടായിരുന്നോന്നാണ് ചോദിച്ച വരന് കൈയടിച്ച് സോഷ്യല്‍മീഡിയവീഡിയോ വൈറലാക്കി.
Post Your Comments