Latest NewsIndia

പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍

പൗരത്വ നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക്‌ എതിരല്ലെന്നും അതിനെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

ലഖ്‌നൗ: പൗരത്വ നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക്‌ എതിരല്ലെന്നും അതിനെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ്‌ ഗൈറുള്‍ ഹസന്‍ റിസ്‌വി.പ്രതിഷേധിക്കുകയാണെങ്കില്‍ത്തന്നെ, അതു സമാധാനപരമായി വേണം. പോലീസിന്റെ ഇടപെടല്‍ സംയമനത്തോടെയാകണമെന്നും അദ്ദേഹം ലഖ്‌നൗവില്‍ പറഞ്ഞു അതേസമയം പൗരത്വബില്ലിൽ ജാമിയ യിൽ നടന്ന അതിക്രമങ്ങൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളില്‍ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ആദ്യം സമാധാനം വരട്ടെ, പിന്നീടാവാം കേസെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ – അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടന്ന അതിക്രമത്തില്‍ സുപ്രീംകോടതി ഇടപടലാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയ ഹര്‍ജിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചപ്പോഴാണ് പൊലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്നും സമാധാനം പുനഃസ്ഥാപിച്ചാല്‍ വിഷയം ഇന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചത്.

ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി

പ്രതിഷേധം തുടര്‍ന്നാല്‍ കേസ് പരിഗണിക്കാമെന്ന തീരുമാനം മാറ്റുമെന്നും ചീഫ്ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. കുറ്റവാളി ആര്, നിരപരാധി ആര് എന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളോട്‌ യോജിക്കും. പൊതു മുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതില്‍ കോടതികള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല. ഇത് ക്രമസമാധാന പ്രശ്‌നമാണ്. പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളാണെന്നു കരുതി നിയമം കൈയിലെടുക്കരുത്. ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണം. എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button