ഇടുക്കി ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലേക്ക് (തൊടുപുഴ) ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 90 ദിവസ കാലയളവിലേക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എം.എല്‍.റ്റി/ ഡി.എം.എല്‍.റ്റി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 17 രാവിലെ 11ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ( ആയുര്‍വ്വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318 .
Post Your Comments