ന്യൂഡൽഹി: നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം ബാധിക്കുകയെന്നും, ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരെ ഈ നിയമം ബാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ പൗരന്മാരായ ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരെ ഈ നിയമം ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കുന്നത് കോൺഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
. ‘പ്രതിപക്ഷം നിയമത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അവർ അക്രമം അഴിച്ചുവിടാൻ പ്രേരണ നൽകുന്നു. ഈ സംഭവങ്ങളിലൂടെ മുസ്ലീം വിഭാഗത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം, രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനയായ സിമിയും പോപ്പുലര്‍ ഫ്രണ്ടും ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ഈ ശക്തികള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചില രാഷ്ട്രീയപ്പാര്‍ട്ടികളും ആ പാര്‍ട്ടികള്‍ക്കുള്ളിലെ പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നീ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളുമാണ് ഈ കലാപങ്ങളാഴിച്ചുവിടുന്നതെന്നും രാജ്യത്തെ നിയമവാഴ്ച തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് നിരോധിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Post Your Comments