ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങളോട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതു മുതൽ നശിപ്പിക്കുന്ന അക്രമം പൊറുക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഡല്‍ഹി നിവാസികളോട് അപേക്ഷിക്കുകയാണ്. ഒരുതരത്തിലുള്ള അതിക്രമവും പൊറുക്കാനാവില്ല. അതിക്രമത്തിലൂടെ ന്നെും നേടാനാവില്ല. സമാധാനവുമായി ബന്ധപ്പെട്ട നമ്മുടെ ചിന്തകളാണ് പങ്കുവെക്കപ്പെടേണ്ടത്. കെജ്‌രിവാള്‍ ട്വീറ്റില്‍ പറയുന്നു.
അതേസമയം, രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനയായ സിമിയും പോപ്പുലര്‍ ഫ്രണ്ടും ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ഈ ശക്തികള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ALSO READ: പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ
ചില രാഷ്ട്രീയപ്പാര്‍ട്ടികളും ആ പാര്‍ട്ടികള്‍ക്കുള്ളിലെ പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നീ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളുമാണ് ഈ കലാപങ്ങളാഴിച്ചുവിടുന്നതെന്നും രാജ്യത്തെ നിയമവാഴ്ച തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് നിരോധിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
मेरी सभी दिल्लीवासियो से अपील है कि शांति बनाए रखें। एक सभ्य समाज में किसी भी तरह की हिंसा बर्दाश्त नहीं की जा सकती। हिंसा से कुछ हासिल नहीं होगा। अपनी बात शांति से कहनी है।
— Arvind Kejriwal (@ArvindKejriwal) December 17, 2019
Post Your Comments