പൗരത്വ നിയമത്തിനെതിരെ മലയാള സിനിമാ താരങ്ങൾ പ്രതിഷേധം അറിയിക്കുമ്പോൾ വ്യത്യസ്തമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ പിണറായിയും മോഡിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ സംഭവം ഓർമിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്. പോസ്റ്റിന്‍റെ പൂർണ രൂപം.
ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ
ശരിയാണ്, മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്.
രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ.
ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?
Post Your Comments