തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം. അരുവിക്കര വട്ടകുളം വിനോദ് ഭവനിൽ വിനോദിന്‍റെ ഭാര്യ നിമിഷ(23) ആണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്. തിങ്കളാഴ്ച രാത്രി 8.15 ഓടെയാണ് നിമിഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ 108 ആംബുലസിന്റെ സഹായം തേടി. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അബിൻ ജെ.ആർ നായർ, പൈലറ്റ് ജിനോ റോയി എന്നിവർ സ്ഥലത്തെത്തി നിമിഷയെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടു.
Read also: ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം
ഇതിനിടെ ആറാംകല്ല് ഭാഗത്ത് എത്തിയപ്പോൾ നിമിഷയുടെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് അബിന്‍റെ വൈദ്യസഹായത്തിൽ 8.45 ന് ആംബുലൻസിനുള്ളിൽവച്ച് നിമിഷ പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments