കാഞ്ഞങ്ങാട്: പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരിയടിക്കുകയും ചെയ്ത ഭാര്യക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. എസ്ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ആയിരുന്നു ഈ സംഭവങ്ങൾ ഉണ്ടായത്. ആവിക്കര പിഎ ക്വാര്‍ട്ടേഴ്സിലെ സിപി ആയിഷ (26)യാണ് ഭര്‍ത്താവ് സിയാബിനെ സ്റ്റേഷനില്‍ വെച്ച് ചെരിപ്പൂരിയടിച്ചത്.
ഇവര്‍ തമ്മിലുള്ള തര്‍ക്കം ഹോസ്ദുര്‍ഗ് എസ്ഐ എന്‍ വി രാഘവന്റെ മുമ്പാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രകോപിതയായ ആയിഷ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തത്.ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോള്‍ ടീമിലെ വനിതാ പോലീസ് ഇവരെ പിടിച്ച് നീക്കുകയീയിരുന്നു. സംഭവത്തില്‍ ആയിഷക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
Post Your Comments