Latest NewsKeralaNews

പൗരത്വബില്ലിനെതിരെ സമരം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എല്‍.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യഗ്രഹ സമരത്തോടനുബന്ധിച്ച്‌ ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 09.30 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം. സമരം ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ പബ്ലിക് ലൈബ്രറി – രക്തസാക്ഷിമണ്ഡപം – വിജെടി വരെയുള്ള റോഡിലും, ആശാന്‍സ്ക്വയര്‍ – സര്‍വ്വീസ് റോഡ് -രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിർദേശം.

Read also: പൗരത്വഭേദഗതി നിയമം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് ഒരേ സമരപ്പന്തലിൽ

ദേശീയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരി‍ഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്. നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്.എം.സി – വഴുതക്കാട് – ആനിമസ്ക്രീന്‍ സ്ക്വയര്‍ വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തുനിന്നും ആറ്റിങ്ങല്‍, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി – പഞ്ചാപുര അണ്ടര്‍പാസ്സ് – ആശാന്‍ സ്ക്വയര്‍- വഴി പോകേണ്ടതാണ്. കിഴക്കേകോട്ട/തമ്പാനൂര്‍ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ ഒ.ബി.റ്റി.സി -ഫ്ലൈ ഓവര്‍- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്. കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കല്‍കോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ വിജെറ്റിയില്‍നിന്നും തിരിഞ്ഞ് ആശാന്‍ സ്ക്വയര്‍, പിഎം.ജി – വഴി പോകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button