KeralaLatest NewsNews

നെടുങ്കണ്ടം കസ്റ്റഡി മരണം : ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും : സുപ്രീം കോടതി ജാമ്യം റദ്ദാക്കി

കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണം, ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും. സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതിയാണ് എസ്‌ഐ സാബുവിന് ജാമ്യം അനുവദിച്ചത്.

Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാറിനെ കസ്റ്റഡില്‍ സൂക്ഷിച്ചത് അറിയില്ലെന്ന മുന്‍ എസ്പിയുടെ വാദം പൊളിയുന്നു, ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ

സാബു ജാമ്യത്തില്‍ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജാമ്യം തുടരുകയാണെങ്കില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമ്യം നല്‍കിയത് ശരിയല്ല എന്നും സര്‍ക്കാര്‍ വാദിച്ചു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി ജ്യാമ്യം റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ആഗസ്റ്റിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാബുവിനെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴും ജയിലില്‍ എത്തിച്ചപ്പോഴും കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് രാജ്കുമാര്‍ പരാതിപ്പെട്ടിട്ടില്ലെന്ന മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു .

രാജ്കുമാറിന്റെ ഭാര്യ വിജയയും മകന്‍ ജോഷിയും കമ്മീഷന് മുന്നില്‍ എത്തി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയില്ലെന്ന് വിജയ മൊഴിനല്‍കി. റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ഈമാസം 18,19 തീയതികളില്‍ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും

2019 ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button